NEWS
‘ഫ്രീസർ തുറന്ന് അമ്മയുടെ മൃതദേഹത്തിന്റെ കൈ പിടിച്ച് കിടന്നുറങ്ങും’: വിചിത്ര സ്വഭാവത്തിന് പിന്നിലെ നിഗൂഢത

ലണ്ടൻ∙ അമ്മയുടെ മരണം മറച്ചുവയ്ക്കുന്നതിനായി മൃതദേഹം വീട്ടിലെ ചെസ്റ്റ് ഫ്രീസറിൽ ഏകദേശം മൂന്ന് വർഷത്തോളം സൂക്ഷിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വെയിൽസിലെ പോർത്ത്‌കോളിൽ താമസിച്ചിരുന്ന ക്രിസ്റ്റഫർ ഫിലിപ്സ് (60) അമ്മയ്ക്ക് ലഭിച്ചിരുന്ന പെൻഷനും സർക്കാർ ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിനായിരുന്നു മൃതദേഹം ഒളിപ്പിച്ച് വച്ചത്. ഇയാൾക്ക് രണ്ട് വർഷവും നാല് മാസവുമാണ് മെർതിർ ടിഡ്ഫിൽ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.ക്രിസ്റ്റഫറിന്റെ അമ്മ സിൽവിയ ഫിലിപ്സ് (89) 2023 മാർച്ച് എട്ടിനാണ് മരിച്ചത്. എന്നാൽ അമ്മയുടെ മരണം അധികൃതരെ അറിയിക്കാതെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. 2026 ഫെബ്രുവരിയിൽ ഡോക്ടറുടെ അഭ്യർഥനയെ തുടർന്ന് പൊലീസ് നടത്തിയ ക്ഷേമപരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പൂർണമായും തണുത്തുറഞ്ഞ നിലയിലായിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടത്താൻ സമയമെടുത്തതായി കോടതിയിൽ അറിയിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താൻ പാത്തോളജിസ്റ്റിന് കഴിഞ്ഞില്ല. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതായി കരുതുന്നില്ല.
Fashion ⏭️


