NEWS
ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതിൽ ആർക്കാണ് ഭയം?; ആരോഗ്യമന്ത്രിക്ക് ഗണേഷ് കുമാറിന്റെ മറുപടി

കൊല്ലം∙ പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണത്തെ വിമർശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരനു മറുപടിയുമായി മുൻമന്ത്രി കെ.ബി.ഗണേഷ്കുമാർ. ലോകോത്തര നിലവാരമുള്ള ആശുപത്രി പത്തനാപുരത്ത് വരുന്നതിൽ ആർക്കാണ് ഇത്ര ഭയം എന്ന് ഗണേഷ്കുമാർ ചോദിച്ചു. ആശുപത്രിയുടെ നിർമാണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും ഗണേഷ് കുറ്റപ്പെടുത്തി. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഗണേഷിന്റെ പ്രതികരണം.ഗണേഷ്കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം:കഴിഞ്ഞ ദിവസം പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി നേരിട്ടു വിലയിരുത്തിയ കെ. മുരളീധരൻ, ‘ഇത് ഹോട്ടലാക്കാനേ കൊള്ളൂ’ എന്ന വിമർശനമാണ് ഉന്നയിച്ചത്. സിടി സ്കാനിങ്, എംആർഐ സ്കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങളില്ലാതെ ആശുപത്രി നിർമിച്ചത് ശ്രദ്ധയിൽപെട്ടപ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം. നിർമാണച്ചുമതലയുള്ള ഇൻകൽ ഉദ്യോഗസ്ഥർ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
Fashion ⏭️


