NEWS

ഇന്ത്യൻ യുവതി വിദേശത്ത് ഐഫോൺ 5 വട്ടം മറന്നുവച്ചു; മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും എടുത്തില്ല


ടോക്കിയോ ∙ സാധനങ്ങൾ എവിടെയെങ്കിലും മറന്നുവച്ചാൽ പലപ്പോഴും തിരിച്ച് അവിടെ ചെല്ലുമ്പോൾ അത് അവിടെ കാണുമോ എന്ന ഭയം എല്ലാവർക്കും ഉണ്ടാവും. എന്നാൽ തന്റെ ഐഫോൺ 16 പ്രോ അഞ്ച് വട്ടം മറന്നു വച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ച് ലഭിച്ച അനുഭവം പറയുകയാണ് ഇന്ത്യക്കാരിയായ യുവതി.ജപ്പാനിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയാണ് അബദ്ധത്തിൽ മറന്നുവച്ച ഐഫോൺ തിരിച്ചുകിട്ടിയ അനുഭവം പങ്കുവച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ജപ്പാനിലെ ആളുകളുടെ സത്യസന്ധത വെളിപ്പെടുത്തുന്ന അനുഭവം യുവതി പങ്കുവച്ചത്. ഫോൺ ഉപയോഗം കുറവായതിനാൽ പലപ്പോഴും എവിടെയെങ്കിലും വച്ച് മറക്കുന്ന പതിവുണ്ട്.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം instagram/lucknowiinjapan എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)


Fashion ⏭️

Back to top button