NEWS

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


കോട്ടയം∙ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കുക. അഞ്ജനയുടെ സംസ്‌കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.ആൻ മേരി മാത്യുവിന്റെ മൃതദേഹം ഭർത്താവ് പള്ളത്ര ജേക്കബ് ആൻഡ്രൂസിന്റെ (മിഥുൻ) നാടായ പള്ളത്ത് നാളെ രാവിലെ 10ന് എത്തിക്കും. സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിലെ പൊതുദർശനത്തിനു ശേഷം 12ന് സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കും. കേശവദാസപുരം മറ്റത്ത് ജിജി മാത്യുവിന്റെയും പരേതയായ ബെസ്സി ജി.മാത്യുവിന്റെയും മകളാണ് ആൻ. മക്കൾ: ആൻഡ്രീന, അലീസ.


Fashion ⏭️

Back to top button