NEWS
ഇറാൻ പ്രസിഡന്റ് അമേരിക്കയിലേക്ക്; അടുത്തുതന്നെ വലിയ കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൻ / ടെഹ്റാൻ ∙ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു” എന്നാണ് ഫോക്സ് ന്യൂസിനോടു അമേരിക്കൻ പ്രസിഡന്റ് ഞായറാഴ്ച പ്രതികരിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ് ട്രംപ് വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് തുറന്നടിച്ചത്. ഇറാൻ യുദ്ധത്തിൽ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലാണ് താനെന്നും ട്രംപ് പറഞ്ഞു.അതേസമയം യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അമേരിക്കയിലേക്ക് യാത്ര ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കി. പ്രസിഡന്റിനൊപ്പം പ്രതിനിധി സംഘവും അനുഗമിക്കുന്നുണ്ട്. ഇറാൻ വാർത്ത ഏജൻസിയായ തസ്നിമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Fashion ⏭️




