NEWS
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി പ്ലസ് വൺ വിദ്യാർഥിനി

കൊല്ലം ∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് ക്ഷണിച്ചതെന്നും പെൺകുട്ടി വനിതാ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി. അഭിനയിപ്പിക്കുന്നതിന് 10,000 രൂപയും നാസിം വാങ്ങിയെന്നാണ് മൊഴി. സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. പണം രണ്ടാംകുറ്റി ജംക്ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം അവിടെ കാത്തുനിന്നുവെന്നും കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നുമാണ് മൊഴി. ഇതിനിടെ സുഹ്യത്തിന്റെ സഹായം തേടുകയും ലൊക്കേഷൻ മൊബൈലിൽ അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പെൺകുട്ടി പൊലീസിനു മൊഴി നൽകി.
Fashion ⏭️




