NEWS

പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു: വാർത്ത മറയ്ക്കാൻ അൽ ജസീറയ്ക്ക് വിലക്ക്; ഡിജിറ്റൽ സെൻസർഷിപ്പുമായി പാക്കിസ്ഥാൻ


ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങൾക്കുമേൽ കടുത്ത സെൻസർഷിപ്പുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്ക് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിഒകെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ അടിച്ചമർത്തലുകളും നിരന്തരം പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് ഡിജിറ്റൽ സെൻസർഷിപ്പ് ശക്തമാക്കാൻ പാക്ക് ഭരണകൂടം തുനിഞ്ഞത്.ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മാസം മുതൽ ആരംഭിച്ച വ്യാപകമായ ആക്രമണങ്ങളിൽ ഇതുവരെ 80 ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ഇതിൽ 43 പേർ ജൂലൈ 27 നു ശേഷമുള്ള ദിവസങ്ങളിലാണു കൊല്ലപ്പെട്ടത്. നാല് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. അൽ ജസീറ പക്ഷപാതപരമായ വാർത്തകളാണു നൽകുന്നതെന്നാണ് പാക്കിസ്ഥാൻ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ആരോപണമായി പുറത്തുവരുന്ന റിപ്പോർട്ട്. മുസാഫറാബാദിലെ തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷനുകളിൽനിന്നു മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അൽ ജസീറ വോട്ടിങ് പ്രക്രിയയെ തെറ്റായി ചിത്രീകരിക്കുന്നതെന്നു മന്ത്രാലയം കുറ്റപ്പെടുത്തി.


Fashion ⏭️

Back to top button