NEWS
‘ചെന്നൈ മെയിലിന് ഒക്ടോബർ 26 മുതൽ നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണം’

നീലേശ്വരം ∙ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ ശക്തമായിരുന്ന 1927ൽ മദ്രാസ്-മംഗളൂരു മെയിലിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചതിന്റെ നൂറാംവർഷത്തിൽ എംജിആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ (12601/12602) സൂപ്പർഫാസ്റ്റ് മെയിലിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.അന്ന് ഗാന്ധിജിയെ സന്ദർശിച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അദ്ദേഹം എഴുതിനൽകിയ സന്ദേശത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചകാര്യം പരാമർശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ നീലേശ്വരത്തെ പ്രസംഗത്തിന്റെ നൂറാം വാർഷികദിനമായ ഒക്ടോബർ 26 മുതൽ ചെന്നൈ മെയിലിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കാൻ ജനപ്രതിനിധികൾക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ജനകീയകൂട്ടായ്മ നിവേദനം നൽകും.
Fashion ⏭️




