NEWS

അൽ മയിദ ആക്രമണം: യുഎഇയുടെ ശക്തമായ അപലപനം; സുരക്ഷയ്ക്ക് കടുത്ത ഭീഷണിയെന്ന് മുന്നറിയിപ്പ്

അബുദാബി∙ അറബിക്കടലിൽ ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടേതായ ‘അൽ മയിദ’ എൽഎൻജി ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലൂടെയാണ് ഈ സംഭവത്തിൽ രാജ്യം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ആഗോളതലത്തിൽ ഊർജ വിതരണത്തെയും കടൽമാർഗ്ഗമുള്ള ഗതാഗത സുരക്ഷയെയും അങ്ങേയറ്റം അപകടത്തിലാക്കുന്ന നടപടിയാണ് ഇതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ പരിസ്ഥിതിക്ക് വലിയ ദോഷം വരുത്തുന്നതിന് പുറമെ, നിർണ്ണായകമായ സമുദ്രപാതകളുടെ സുരക്ഷിതത്വത്തെയും സമാധാനാന്തരീക്ഷത്തെയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Fashion ⏭️

Back to top button