NEWS

കെപിസിസിക്ക് പുതിയ അധ്യക്ഷൻ: ഹൈക്കമാൻഡിന് ധൃതിയില്ല; ശ്രദ്ധ അടുത്തവർഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ


ന്യൂഡൽഹി ∙ കേരളത്തിൽ പാർട്ടി അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചർച്ചകളിലേക്കു ധൃതിപിടിച്ചുള്ള നീക്കത്തിനു ഹൈക്കമാൻഡില്ല. അതിനുള്ള സാഹചര്യം നിലവിൽ സംസ്ഥാനത്തില്ലെന്നു വിലയിരുത്തുന്ന നേതൃത്വം അടുത്തവർഷം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാപ്രശ്നങ്ങൾക്കാണു മുൻഗണന നൽകുന്നത്.പ്രവർത്തകസമിതി യോഗത്തിനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സന്ദർശിച്ചെങ്കിലും അധ്യക്ഷപദവിയെക്കുറിച്ചു ചർച്ചയുണ്ടായില്ലെന്നാണ് അറിയുന്നത്. അഭിപ്രായമറിയിക്കാൻ സതീശൻ വൈകാതെ വീണ്ടും ഡൽഹിയിലെത്തുമെന്നാണു വിവരം.


Fashion ⏭️

Back to top button