NEWS

‘പ്രതിപക്ഷത്തെ യുവനേതാക്കളെ കോൺഗ്രസ് ഒതുക്കുന്നു, ഒരാളെ മാത്രം മുൻനിരയിൽ നിർത്താൻ ശ്രമം’


ന്യൂഡൽഹി ∙ ജനാധിപത്യ സംവിധാനത്തിൽ സർക്കാരിനെ ചോദ്യം ചെയ്യാനും പരിഷ്കരണങ്ങൾക്കായി സമ്മർദ്ദം ചെലുത്താനുമുള്ള ജനകീയ പ്രതിഷേധങ്ങളെ കോൺഗ്രസ് അട്ടിമറിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവി വേൾഡ് സമ്മിറ്റിൽ സംസാരിക്കവെയാണ് മോദി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. ജനാധിപത്യത്തിൽ ഇത്തരം ജനകീയ പ്രസ്ഥാനങ്ങൾ ആവശ്യമാണെന്നും എന്നാൽ പ്രതിപക്ഷ പാർട്ടി അവയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.‘‘സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനും വ്യവസ്ഥിതിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും സ്വാഭാവികമായി രൂപപ്പെടുന്ന പ്രസ്ഥാനങ്ങൾ ജനാധിപത്യത്തിൽ ആവശ്യമാണ്. എന്നാൽ കോൺഗ്രസ് ഈ പ്രസ്ഥാനങ്ങളെയും നശിപ്പിക്കുന്നു. പ്രതിപക്ഷത്തെ യുവനേതാക്കളെ കോൺഗ്രസ് ഒതുക്കുകയാണ്. ഒരാളെ മാത്രം എപ്പോഴും മുൻനിരയിൽ നിർത്താനാണ് അവർ ശ്രമിക്കുന്നത്’’ – നരേന്ദ്ര മോദി പറഞ്ഞു. 


Fashion ⏭️

Back to top button