നെടുമ്പാശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം: ഹോട്ടൽ പൂർണമായും കത്തിനശിച്ചു

ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിച്ചപ്പോൾ
കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടലിൽ വൻ തീപിടിത്തം. ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് തീനിയന്ത്രണവിധേയമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടൻ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ മുൻപിലെ ഹോട്ടലിന്റെ തന്നെ ചായക്കടയിലാണ് ആദ്യം തീകത്തിയതെന്നാണ് വിവരം.
ഇവിടെ നിന്ന് തീ ഹോട്ടലിലേയ്ക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് വിവരം.
English Summary
A major fire erupted at the Grand Malabar Hotel in Nedumbassery, Kochi, around 12 PM today. The blaze originated in the hotel’s tea shop before spreading to the main building, completely gutting the premises. Firefighters promptly responded, bringing the extensive fire under control after considerable effort. Fortunately, no casualties were reported in the incident.


