NEWS
പൊന്നിക്കു കിട്ടാനുള്ളത് 3.79 ലക്ഷം; ഹോർട്ടികോർപേ, ഈ പാവം കർഷകയുടെ പണം നൽകൂ!

പാലക്കാട് ∙ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതയിലെ മലയപ്പുലയൻ നട്ടുനനച്ച വാഴക്കുല വെട്ടിക്കൊണ്ടുപോയതു തമ്പുരാനായിരുന്നെങ്കിൽ പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി കർഷക പൊന്നിയുടെ വാഴക്കുല വെട്ടിയതു ഹോർട്ടികോർപ് ആണ്.പാട്ടത്തിനെടുത്ത നാലേക്കറിലെ കുലകൾ കൊണ്ടുപോയതല്ലാതെ ഇതുവരെ പണം കൊടുത്തിട്ടില്ല. ജീവിക്കാൻ മറ്റൊരു വരുമാനവുമില്ലാത്ത പൊന്നിക്കു ഹോർട്ടികോർപ് നൽകാനുള്ളത് വണ്ടിക്കൂലി അടക്കം 3,79,830 രൂപ.
Fashion ⏭️


