NEWS
‘യുദ്ധക്കളത്തിൽ ഒന്നിനും പരിഹാരമില്ല, ഭീകരവാദത്തെ തകർത്തെറിയണം’; ഷഹബാസ് ഷരീഫിനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ പ്രസംഗം

ബിഷ്കെക് ∙ യുദ്ധക്കളത്തിൽ ഒന്നിനും പരിഹാരമില്ലെന്നും എല്ലാ തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് ആവർത്തിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവർ വേദിയിലിരിക്കെയാണ് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ആഗോള സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് ആഹ്വാനം ചെയ്തത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉണ്ടായിരുന്ന വേദിയിൽ വച്ചു കൂടിയാണ് അദ്ദേഹത്തിന്റെ പരാമർശം എന്നതാണു ശ്രദ്ധേയം.‘‘ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള ഇരട്ടത്താപ്പും അനുവദിക്കില്ലെന്ന് നമ്മൾ ഒരേ സ്വരത്തിൽ പറയണം. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസുകൾ, റിക്രൂട്ട്‌മെന്റുകൾ, അവർക്കു ലഭിക്കുന്ന സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ ആവാസവ്യവസ്ഥയെയും നമ്മൾ പൂർണമായി തകർത്തെറിയണം’’ – പ്രധാനമന്ത്രി പറഞ്ഞു.
Fashion ⏭️


