NEWS
കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം; വിദഗ്ധമായി തടഞ്ഞ് പൊലീസും ഫയർ ഫോഴ്സും

കട്ടാങ്ങൽ∙ രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള യുവാവിന്റെ ശ്രമം കുന്നമംഗലം പൊലീസും ഫയർഫോഴ്സും ചേർന്ന് വിദഗ്ധമായി പൊളിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് അഞ്ചും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിച്ചും അടുക്കളയിലെ ഗ്യാസ് തുറന്നു വിടുകയും ചെയ്തത്. കുന്നമംഗലം സിഐ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്സും ഇടപെട്ടാണ് കുട്ടികളെയും യുവാവിനെയും രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി കമ്പനി മുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിൽ ആണ് സംഭവം. തർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽ നിന്നു ഇറക്കി വിട്ട് കുട്ടികളെ കൊലപ്പെടുത്തി യുവാവു ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന വിവരം പൊലീസിനു ലഭിക്കുന്നു. പട്രോൾ സംഘത്തിലെ എഎസ്ഐ പി.സഫിയയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പൊലീസ് എത്തിയെങ്കിലും ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി.
Fashion ⏭️


