NEWS
ഭിന്നശേഷി സൗഹൃദം : കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകും

തിരുവനന്തപുരം: മെഡിക്കൽ സർട്ടിഫിക്കറ്റിനായി കാത്തു നിൽക്കാതെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസ പിന്തുണയും ക്രമീകരണങ്ങളും സമയബന്ധിതമായി ലഭ്യമാക്കുമെന്ന് ഭിന്നശേഷി സൗഹൃദ വിദ്യാലയത്തിന്റെ കരട് നയ രേഖ. പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് നൽകി കരട് നയരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. https://generaleducation.kerala.gov.in എന്ന വെബ്സൈറ്റിൽ കരട് നയത്തിന്റെ പൂർണ്ണരൂപം ലഭ്യമാകും. പൊതു ജനങ്ങൾക്ക് ഉൾപ്പെടെ നിർദ്ദേശങ്ങൾ genednpolicy@gmail.com എന്ന മെയിലിൽ നൽകാം. 90 ദിവസത്തിനകം അന്തിമ നയരേഖ പ്രസിദ്ധീകരിക്കും.


