NEWS

ലൈവ് റിപ്പോർട്ടിങ്ങിനിടെ വിമാനം തകർന്നു വീണു: 3 മരണം; മാധ്യമപ്രവർത്തകരുടെ തീരാനഷ്ടം കണ്ണീരോടെ വായിച്ച് സഹപ്രവർത്തകർ!


ലോസ് ആഞ്ചലസ്∙ ഒരു നഗരത്തിന്റെ വാർത്തകൾ ആകാശച്ചെരുവിൽ നിന്ന് തത്സമയം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർ പെട്ടെന്നൊരു നിമിഷം സ്വയം കണ്ണീരോർമയായ വാർത്തയായി മാറി.സാൻ ഫെർണാണ്ടോ വാലിയിലെ ചാറ്റ്സ്വർത്തിൽ മെട്രോ ബസും എസ്യുവിയും കൂട്ടിയിടിച്ച അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് എൻബിസി ലോസ് ആഞ്ചലസിന്റെ NBC4 ‘ന്യൂസ്‌ചോപ്പർ 4’ നിയന്ത്രണം വിട്ട് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും നിലത്തുണ്ടായിരുന്ന കാൽനടയാത്രക്കാരനും ഉൾപ്പെടെ മൂന്ന് പേരുടെ ജീവനാണ് ഈ ദാരുണ സംഭവത്തിൽ പൊലിഞ്ഞത്. വാർത്താലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ നടുക്കിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത് തെക്കൻ കലിഫോർണിയൻ മാധ്യമരംഗത്തെ രണ്ട് സുപ്രധാന വ്യക്തികൾക്കാണ്.ഹെലികോപ്റ്റർ തകർന്നുവീണ ചാറ്റ്സ്വർത്തിലെ പാർക്കിങ് സ്ഥലത്തിന് സമീപമുണ്ടായിരുന്ന കാൽനടയാത്രക്കാരനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്നാമത്തെ വ്യക്തി. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ലൈവ് കവറേജിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ വേഗത പെട്ടെന്ന് നിലച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


Fashion ⏭️

Back to top button