SPORTS

വൈഭവ് സൂര്യവംശി കളിക്കും, പുറത്താകുക സഞ്ജുവോ അഭിഷേകോ? ഇഷാന് വിശ്രമമെങ്കിൽ മധ്യനിരയിൽ ‘സർപ്രൈസ്’


ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒരു പതിനഞ്ചുകാരനു വേണ്ടിയാണ്; വൈഭവ് സൂര്യവംശി! ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വൈഭവ് ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ, സഞ്ജു സാംസണിനോ അഭിഷേക് ശർമയ്ക്കോ പുറത്തിരിക്കേണ്ടിവരും.ആരൊക്കെ മാറും?ഇഷാൻ കിഷന് വിശ്രമം നൽകി, സഞ്ജുവിനെ മിഡിൽ ഓർഡറിലേക്കും വൈഭവിനെ ഓപ്പണറായും പരീക്ഷിക്കാൻ ആലോചനയുണ്ട്. ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകിയാൽ, യഷ് ഠാക്കൂർ ടീമിലെത്തിയേക്കും.


Auto ⏭️

Back to top button