NEWS

ജർമനിയിൽ മുഖംമൂടിധാരികളുടെ അഴിഞ്ഞാട്ടം; നഗരങ്ങളിൽ തീവെപ്പും മോഷണവും

ബർലിൻ∙ ജർമനിയിൽ ‘ജെൻ സീ’ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറുകയും വലിയ സംഘർഷങ്ങളിൽ കലാശിക്കുകയും ചെയ്തു. തുടക്കത്തിൽ ശാന്തമായിട്ടായിരുന്നു പ്രകടനങ്ങൾ അരങ്ങേറിയതെങ്കിലും, സന്ധ്യയോടെ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ സമരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ബർലിൻ, ഹാംബുർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ നിരത്തുകളിൽ അക്രമികൾ പലയിടത്തും തീയിട്ടു. സമരക്കാർ പൊലീസിന് നേരെ കല്ലുകളും പടക്കങ്ങളും വ്യാപകമായി എറിഞ്ഞു. ഫ്രാങ്ക്ഫർട്ടിൽ അതീവ ഗുരുതരമായ സാഹചര്യമാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ തിരക്കേറിയ വാണിജ്യ കേന്ദ്രമായ സൈലിൽ അക്രമികൾ കടകളുടെ ചില്ലുകൾ തകർക്കുകയും മോഷണം നടത്തുകയും ചെയ്തു.

ഈ അക്രമ സംഭവങ്ങളിൽ ഫ്രാങ്ക്ഫർട്ടിൽ മാത്രം നൂറിലധികം ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കല്ലേറിൽ മുഖത്ത് മാരകമായി പരിക്കേറ്റ ഒരു പൊലീസുകാരന്റെ പല്ലുകൾ നഷ്ടപ്പെട്ട വിവരം ഹെസ്സെ ആഭ്യന്തര മന്ത്രി റോമൻ പോസെക് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Fashion ⏭️

Back to top button