NEWS
കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ: പൊലീസിനെതിരെയും ആക്രമണം

കൊല്ലം∙ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം–കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ വച്ചാണ് അതിക്രമമുണ്ടായത്.റെയിൽവേ സ്റ്റഷന് പരിസരത്തുനിന്നാണ് സെൽഡൺ ബസിൽ കയറിയത്. ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസുകാർ എത്തിയെങ്കിലും അവരെയും സെൽഡൺ പനീർസെൽവം ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Fashion ⏭️


