ചേരാനല്ലൂർ അപകടം; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിക്കുക പുതിയ കോടതി

അപകടത്തിൽപ്പെട്ട വാഹനങ്ങൾ
കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടത്തിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അമിതവേഗതയിൽ കാറോടിക്കുന്ന റീൽ ചിത്രീകരിക്കാനായിരുന്നു പുലർച്ചെ വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരൻ 104 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്.
English Summary
The court hearing the police and family’s plea to cancel the bail of a 17-year-old involved in the fatal Cheranallur Benz accident has been changed. The case has been shifted to a court handling cases involving children and women. Police allege the teenager was driving at over 104 km/h while filming a speeding video. The accident killed 55-year-old scooter rider Jayabalakrishnan.
RELATED TOPICS: CHERANALLUR BENZ ACCIDENT, 17-YEAR-OLD BAIL CANCELLATION, JAYABALAKRISHNAN ACCIDENT CASE, KOCHI CAR ACCIDENT NEWS, CHERANALLUR ACCIDENT MALAYALAM
Read News ⏭️




