NEWS
ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടം: താൽക്കാലിക ജീവനക്കാരനെന്ന പേരിൽ ആനുകൂല്യം നിഷേധിക്കരുത്

കോഴിക്കോട്∙ ബെംഗളൂരുവിൽ ഉണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പരിഗണനയും സർക്കാർ നൽകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ് ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരനും കണ്ടക്ടർ എൻ.എം.അരുൺ സ്ഥിരം ജീവനക്കാരനുമാണ്. പരുക്കേറ്റവർക്ക് പൂർണമായ ചികിത്സയും ആവശ്യമായ സഹായവും ഉറപ്പാക്കണം. താൽക്കാലിക ജീവനക്കാരൻ എന്ന വ്യത്യാസത്തിന്റെ പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടാൻ പാടില്ല. അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് എതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവണം. ദീർഘകാല സർവീസുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചിരുന്നോ, ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിച്ചിരുന്നോ, തുടർച്ചയായ ഡ്യൂട്ടികൾക്കിടയിൽ മതിയായ ഇടവേള അനുവദിച്ചിരുന്നോ, രണ്ടാമത്തെ ഡ്യൂട്ടി വളരെ പെട്ടെന്ന് തന്നെ ഏൽപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഡ്യൂട്ടി ക്രമീകരണങ്ങളും കെഎസ്ആർടിസിയിൽ ഉറപ്പാക്കേണ്ടതുണ്ട്.
Fashion ⏭️


