NEWS

വിശ്രമമില്ലാതെ ദീർഘകാലം ക‌ടലിൽ; അമേരിക്കൻ യുദ്ധക്കപ്പലിലെ 8 പേർ ആത്മഹത്യാശ്രമം നടത്തിയെന്ന് വെളിപ്പെടുത്തൽ


വാഷിങ്ടൻ ∙ ഇറാനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട് ദീർഘകാലം ക‌ടലിൽ കഴിയേണ്ടിവന്ന അമേരിക്കയുടെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ സേനാംഗങ്ങളിൽ 8 പേർ ആത്മഹത്യാശ്രമം ന‌ടത്തിയതായി ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോയുടെ വെളിപ്പെടുത്തൽ. ഡെമോക്രാറ്റ് പാർട്ടിക്കാരിയായ സെനറ്റംഗം കേഴ്സറ്റൻ ജിലിബ്രാൻഡിന്റെ ചോദ്യത്തിനു മറുപടിയായുള്ള കത്തിലാണ് വിമാനവാഹിനിക്കപ്പലിലെ ആത്മഹത്യാശ്രമങ്ങളെപ്പറ്റിയുള്ള വിവരം പങ്കുവച്ചത്. 8 പേരിൽ 2 പേർ കടലിൽ ചാടിയാണു ജീവനൊടുക്കാൻ ശ്രമിച്ചത്.ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനവാഹിനിക്കപ്പലിലെ 5,000ത്തോളം വരുന്ന നാവികരും മറൈനുകളും കഴിഞ്ഞവർഷം നവംബർ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. 2026 മേയ് മാസത്തോടെ ദൗത്യം പൂർത്തിയാക്കി മടങ്ങേണ്ടതായിരുന്നു. എന്നാൽ ഇറാനെ ആക്രമിക്കാൻ യുഎസ് തയാറെടുപ്പുകൾ ആരംഭിച്ചതോടെ ജനുവരിയിൽ പശ്ചിമേഷ്യയിലേക്കു വിന്യസിക്കപ്പെട്ട യുദ്ധക്കപ്പൽ ഇടവേള ഇല്ലാതെ 286 ദിവസം കടലിലായിരുന്നു.


Fashion ⏭️

Back to top button