NEWS
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട്ട് ഇന്നും നാളെയും വൈകിട്ട് ഗതാഗത നിയന്ത്രണം

കോഴിക്കോട് ∙ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം. രാമനാട്ടുകര എയർപോർട്ട് റോഡ് ജംക്ഷൻ – തൊണ്ടയാട് – അരയിടത്തുപാലം – മാവൂർ റോഡ് – മാനാഞ്ചിറ – പാളയം – പുഷ്പ ജംക്ഷൻ – ചാലപ്പുറം റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എയർപോർട്ട് – റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ പുറപ്പെടണം. സിറ്റിയിലെ റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാ സമയത്ത് ഈ റൂട്ടിൽ ഗതാഗതം പൂർണമായും തടയും.കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് – മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ – പെരുവയൽ – ഊർക്കടവ് പാലം – എടവണ്ണപ്പാറ – കൊണ്ടോട്ടി വഴിയോ, വെങ്ങാലി – ബീച്ച് റോഡ് – മീഞ്ചന്ത – രാമനാട്ടുകര – കാക്കഞ്ചേരി വഴിയോ പോകണം.കുറ്റിക്കാട്ടൂർ – മെഡിക്കൽ കോളജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കോവൂർ – ഇരിങ്ങാടൻ പള്ളി ജംക്ഷൻ – പൂളക്കടവ് ജംക്ഷൻ – മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പോകണം.
Fashion ⏭️




