NEWS

കിലോയ്ക്ക് 20 ലക്ഷം, വീട്ടിൽ ഇടപാടിന് ഒരുങ്ങുമ്പോൾ റെയ്ഡ്; 12 കിലോ ഭാരമുള്ള ആനക്കൊമ്പ് പിടികൂടി


കോഴിക്കോട് ∙ കക്കോടിക്കും പുല്ലാളൂരിനും ഇടയിൽ പാലത്ത് എന്ന സ്ഥലത്തെ ഒരു വീട്ടിൽ നിന്ന് അഞ്ചു പേർ ഉൾപ്പെടുന്ന ആനക്കൊമ്പ് കടത്ത് സംഘം പിടിയിലായി. ഇവരിൽ നിന്ന് 12 കിലോ ഭാരമുള്ള ആനക്കൊമ്പും കണ്ടെത്തി. തിരുവനന്തപുരം വനം ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന്റെയും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിൽ ഇവരെ സാഹസികമായി പിടികൂടിയത്. കക്കോടി പാലത്ത് നൂർ മൻസിലിൽ അസീൽ, താമരശ്ശേരി സ്വദേശി പരീത്, കോട്ടയം പാമ്പാടി സ്വദേശി കെ.വി.വിൻസന്റ്, കക്കോടി പാലത്ത് മുഹമ്മദ് റിഹാൻ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദിൽഷാദ് എന്നിവരാണ് പിടിയിലായത്. ഇതിൽ കക്കോടി സ്വദേശി അസീലിന്റെ വീട്ടിൽ നിന്നാണ് ആനക്കൊമ്പ് കണ്ടെത്തിയത്. ഒരു കിലോ ആനക്കൊമ്പിന് ഇവരോട് 20 ലക്ഷം രൂപ വില പറഞ്ഞിരുന്നതായും അതിന്റെ ഇടപാടിനു തയാറെടുക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ വനംവകുപ്പ് പിടികൂടുകയായിരുന്നു എന്നാണു വിവരം.


Fashion ⏭️

Back to top button