BUSINESS
കേരളത്തിന് സ്വന്തമായി വമ്പൻ ‘പവർ ബാങ്ക്; കെ.എസ്.ഇ.ബിയുടെ ചരിത്ര നീക്കം, കാസർഗോഡ് മുല്ലേരിയിൽ 60 MWh ബാറ്ററി സ്റ്റോറേജ് സിസ്റ്റം വരുന്നു

സംസ്ഥാനത്തിന്റെ വൈദ്യുതി വിതരണ സംവിധാനത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി കാസർഗോഡ് മുല്ലേരിയിൽ കെ.എസ്.ഇ.ബി.യുടെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സജ്ജമായി. പകൽ സമയത്ത് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള വൈദ്യുതിയും. അധിക സൗരോർജവും സംഭരിച്ച് വൈകുന്നേരങ്ങളിലും, രാത്രിയിലും ഡിമാൻഡ് ഉയരുമ്പോൾ ഗ്രിഡിലേക്ക് തിരികെ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വൈദ്യുതി ആവശ്യകത കൂടുന്ന സമയങ്ങളിൽ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യം കുറയ്ക്കാൻ ഈ സംവിധാനം സഹായിച്ചേക്കും. നിരവധി പദ്ധതികളാണ് ഇത്തരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒരുങ്ങുന്നത്.നാല് മണിക്കൂർ വരെ വൈദ്യുതി നൽകാംമുല്ലേരിയിലെ ബാറ്ററി സംഭരണ നിലയത്തിന് 15 മെഗാവാട്ട് ശേഷിയാണുള്ളത്. നാല് മണിക്കൂർ വരെ ഈ നിരക്കിൽ വൈദ്യുതി നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന സംവിധാനത്തിന്റെ സംഭരണശേഷി മണിക്കൂറിൽ 60 മെഗാവാട്ട് (MWh) എന്ന നിലയിലാണ്. ഒരേക്കറോളം സ്ഥലത്ത്, കെ.എസ്.ഇ.ബി സബ്സ്റ്റേഷനു സമീപമാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ, തുടർച്ചയായ രണ്ട് ദിവസങ്ങളിൽ രാത്രിയിലെ ഉയർന്ന ഡിമാൻഡുള്ള സമയത്ത് മണിക്കൂറിൽ 60 മെഗാവാട്ട് വൈദ്യുതി, ഗ്രിഡിലേക്ക് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ പ്ലാന്റ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി, അനുമതികൾ നേടേണ്ടതുണ്ട്.വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുക ലക്ഷ്യംവൈകുന്നേരങ്ങളിൽ വൈദ്യുതി ഡിമാൻഡ് കുത്തനെ ഉയരുമ്പോൾ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവും വർധിക്കാം. പകൽ സമയത്ത് താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് പിന്നീട് ഉപയോഗിക്കുന്നതിലൂടെ ഈ വില വ്യത്യാസം പ്രയോജനപ്പെടുത്താനാണ് ബാറ്ററി സംവിധാനം ലക്ഷ്യമിടുന്നത്.പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സിയുടെ മേൽനോട്ടത്തിലാണ്. ഗുജറാത്ത് ആസ്ഥാനമായ ഓപ്പറ ഗ്രീൻ യാന പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണം നിർവഹിച്ചത്. കരാർ പ്രകാരം, രാത്രിയിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 4.38 രൂപ നൽകണമെന്നാണ് റിപ്പോർട്ട്. കെ.എസ്.ഇ.ബിക്ക് ഭൂമി നൽകുന്നതൊഴികെ, നേരിട്ടുള്ള മൂലധനച്ചെലവ് വഹിക്കേണ്ടിവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യഥാർഥ സാമ്പത്തിക നേട്ടം വിലയിരുത്താൻ സംഭരണനഷ്ടം, കരാർ വ്യവസ്ഥകൾ, പ്രവർത്തനച്ചെലവ് എന്നിവയും കണക്കിലെടുക്കേണ്ടി വരും.കേരളത്തിൽ കൂടുതൽ ബാറ്ററി സംഭരണ പദ്ധതികൾമുല്ലേരിയിലെ പദ്ധതി കേരളത്തിൽ നടപ്പാക്കുന്ന വിപുലമായ ബാറ്ററി സംഭരണ പദ്ധതികളുടെ ഭാഗമാണ്. കാസർഗോഡ് തന്നെയുള്ള മൈലാട്ടിയിൽ 125 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു വലിയ സംവിധാനം ഉൾപ്പെടെ വിവിധ ജില്ലകളിൽ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം, അരീക്കോട്, പോത്തൻകോട് എന്നിവിടങ്ങളിലെ പ്രൊജക്ടുകളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം ബ്രഹ്മപുരത്തും വലിയ ശേഷിയുള്ള ബാറ്ററി സംഭരണ പദ്ധതിക്ക് അനുമതി ലഭിച്ചതായി ഊർജമേഖലയിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഹൈലൈറ്റ്സ്കേരളത്തിൽ സൗരോർജ ഉൽപ്പാദനം വർധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇതിന്റെ ലഭ്യത പകൽ സമയത്താണ് കൂടുതലായിരിക്കുന്നത്. വൈകുന്നേരവും, രാത്രിയും ഡിമാൻഡ് ഉയരുമ്പോൾ സംഭരിച്ച ഊർജം ലഭ്യമാക്കാൻ കഴിയുന്നത് വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തും. ഇത്തരം സംവിധാനങ്ങൾ വ്യാപകമാകുന്നത് വൈദ്യുതി വാങ്ങൽ സംബന്ധിച്ച ചെലവ് നിയന്ത്രിക്കാനും പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കാനും സഹായിച്ചേക്കാം.
Read News




