NEWS

‘തിരുത്താനാകാത്ത തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത സിപിഎമ്മിനുണ്ടോ’; ടി.പി കൊലപാതകത്തിൽ ചോദ്യവുമായി കെ.കെ.രമ


കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സിപിഎമ്മിനുണ്ടോ എന്ന ചോദ്യവുമായി ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമ. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം തുടങ്ങുന്നതിനു തൊട്ടുമുൻപ് സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പിലാണ് രമയുടെ ചോദ്യം.രമയുടെ കുറിപ്പിന്റെ പൂർണരൂപം: നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം മാത്രം; നേതൃത്വത്തിന്‍റെ അഴിമതിക്കും നയവഞ്ചനകള്‍ക്കുമെതിരെ സഖാവ് വി.എസും വിജയന്‍ മാഷുമടക്കമുള്ളവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നടത്തിയ ഉജ്വലമായ രാഷ്ട്രീയ സമരത്തെ പിന്തുണച്ച് നേതൃത്വത്തിന്‍റെ തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരല്‍ ചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിന് സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തി ഇതേ കോഴിക്കോട് ജില്ലയുടെ മണ്ണില്‍ വെട്ടിനുറുക്കി തീര്‍ത്തുകളഞ്ഞ ടി.പി. ചന്ദ്രശേഖരനെന്ന ധീര കമ്യൂണിസ്റ്റിന്‍റെ നിഷ്ഠൂര കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ നിങ്ങള്‍ക്ക്?! 


Fashion ⏭️

Back to top button