NEWS

പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും മൊഴികളിൽ ഭിന്നത; വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചേക്കും

എം ആർ ബൈജു

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ വ്യസ്യസ്‌ത മൊഴികളുമായി ചെയർമാനും അംഗങ്ങളും. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ ഡോ. എം ആർ ബൈജു മൊഴി നൽകിയത്. എന്നാൽ, പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുത്തതാണെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്.

കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം, അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്‌തു.

ആസൂത്രണ ബോ‍ർഡ് പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതെ പോയതിന് കാരണം സാങ്കേതിക പിഴവാണെന്നും ബോധപൂർവമായ വീഴ്‌ചയല്ലെന്നുമാണ് ചെയർമാന്റെ മൊഴി. ഉദ്യോ​ഗസ്ഥരായ ഹരി, സതീഷ് എന്നിവരെ സംരക്ഷിക്കുന്ന രീതിയിലുള്ള മൊഴിയാണ് ചെയർമാൻ നൽകിയിരിക്കുന്നത്. ഇത് പൂർണമായും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ചെയർമാനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് സാദ്ധ്യത.

English Summary

The Kerala Crime Branch has found conflicting statements from PSC Chairman Dr. M.R. Baiju and commission members in an alleged exam scam. While Baiju claimed decisions were taken collectively, some members said he made several decisions independently. Investigators are examining the statements, and Baiju may be questioned again. Former Deputy Secretary Satheesh has been remanded, while R. Hari remains absconding.
RELATED TOPICS: KERALA PSC EXAM SCAM, MR BAIJU QUESTIONING, PSC CHAIRMAN CONTROVERSY, R HARI PSC CASE, KERALA PSC EXAM FRAUD

Read News ⏭️

Back to top button