NEWS
രാത്രി സഞ്ചാരത്തിന് ‘ആക്രി’ ഓട്ടോകൾ; രണ്ടെണ്ണം കുടുങ്ങി: പരിശോധന ശക്തമാക്കി മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം

കാക്കനാട് ∙ പെർമിറ്റും ഫിറ്റ്നസും ഇൻഷുറൻസും നികുതിയും ഇല്ലാത്ത ആക്രിപ്പരുവത്തിലുള്ള ഓട്ടോറിക്ഷകൾ ഇപ്പോഴും നിരത്തിലേക്ക് തിരിച്ചെത്തുന്നതായി സൂചന. കഴിഞ്ഞ ദിവസം രണ്ട് ഓട്ടോറിക്ഷകൾ പിടികൂടിയതോടെ ഇത്തരം ഓട്ടോകൾ ലക്ഷ്യമാക്കിയുള്ള പരിശോധന ശക്തമാക്കാനാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തീരുമാനം. കാക്കനാട്, കളമശേരി, തൃപ്പൂണിത്തുറ, കൊച്ചി നഗരങ്ങളിലും പരിസരത്തുമാണ് ഇത്തരം ഓട്ടോകളുടെ സാന്നിധ്യം കൂടുതൽ.രാത്രി കാലത്താണ് ഇവ സർവീസിനിറക്കുന്നതെന്നു സംശയമുള്ളതിനാൽ രാത്രി പരിശോധനയും ശക്തമാക്കും. കൂടുതൽ ഓട്ടോകളുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പഴകിയ ഓട്ടോകൾ കുറഞ്ഞ നിരക്കിൽ ദിവസ വാടകയ്ക്കെടുത്ത് നഗരത്തിൽ സർവീസിന് ഇറക്കുന്നവരുണ്ടെന്നാണ് നിഗമനം. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവരും ഇത്തരം ഓട്ടോകൾ ഓടിക്കുന്നുണ്ട്.
Source link


