NEWS
വിദേശത്ത് വൈറലായ സമൂഹമാധ്യമ ട്രെൻഡ് അനുകരിച്ചു; 3400 ഉമ്മയ്ക്ക് 5500 രൂപ പിഴ

കാറിനെ ഉമ്മവച്ചാൽ കുറ്റകരമാണോ? എന്നാണ് ഗ്വാളിയർ പൊലീസ് പറയുന്നത്. ഒരു കാർ നിറയെ 3400 ഉമ്മകളുടെ ലിപ്സ്റ്റിക് അടയാളവുമായി മോടിപിടിപ്പിച്ചതിന് യുവാവിന് പിഴയിട്ടത് 5500 രൂപ. വിദേശത്ത് വൈറലായ സമൂഹമാധ്യമ ട്രെൻഡ് അനുകരിച്ചാണ് ആദിത്യയുടെ കാർ നിറയെ ഗേൾഫ്രണ്ട് ഉമ്മകൾ കൊണ്ടു മൂടിയത്. ചുവന്ന ലിപ്‌സിറ്റിക്കിലെ ചുണ്ടിന്റെ അടയാളങ്ങളുമായി നഗരത്തിൽ ഓടുന്ന കാറിന്റെ വിഡിയോ വൈറലാവുകയും ചെയ്തു.കാറിനെ ഉടമയെ തപ്പിയെടുത്ത പൊലീസ് നിയമം ലംഘിച്ചതിന് 5500 രൂപ പിഴ ചുമത്തി. ഉടമയെക്കൊണ്ട് കാർ വൃത്തിയാക്കിപ്പിക്കുകയും ചെയ്‌തു. മൂന്നര മണിക്കൂറിലധികം സമയമെടുത്താണ് ഇത്രയും അടയാളങ്ങൾ കാറിൽ പതിപ്പിച്ചതെന്നും നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും ആദിത്യ പറഞ്ഞു.
Fashion ⏭️


