NEWS
സ്വർണവിലയിൽ കനത്ത തകർച്ച; രാജ്യാന്തരവില 4300നും താഴെ, കേരളത്തിലും വൈകിട്ട് കൂപ്പുകുത്തി

സ്വർണവില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഔൺസിന് 4369 ഡോളറിൽ നിന്ന് 4279 ഡോളറിലേക്കാണ് ഇടിവ്. പിന്നീട് നില അൽപം മെച്ചപ്പെടുത്തി 4292 ഡോളറായി. കേരളത്തിലും ഇതിന്റെ ചുവടുപിടിച്ച് വില ഇടിഞ്ഞു. ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,010 രൂപയിലാണ് വൈകിട്ട് വ്യാപാരം. പവന് 920 രൂപ താഴ്ന്ന് 1,12,080 രൂപ. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണം. സെപ്റ്റംബർ 16നാണ് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുന്നത്. രണ്ടാഴ്ച മുൻപുവരെ പലിശനിരക്ക് കൂടാനുള്ള സാധ്യത 50:50 ആയിരുന്നു. ഇപ്പോൾ 89 ശതമാനമാണ് പലിശവർധനയ്ക്കുള്ള സാധ്യത. ഇതോടെ ഡോളറും ബോണ്ട് യീൽഡും കരുത്താർജ്ജിച്ചതാണ് സ്വർണത്തിന് തിരിച്ചടി.എണ്ണ വില കൂടുന്നത് സ്വർണത്തെ എങ്ങനെ ബാധിക്കും?
Fashion ⏭️

