‘ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം’; ചിത്രം പങ്കുവച്ച് മിയ ജോർജ്

മമ്മൂട്ടി, മിയ ജോർജ്
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മിയ ജോർജ്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ വച്ച് മമ്മൂട്ടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷമാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രത്തിനൊപ്പം മിയ നൽകിയ രസകരമായ കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ‘ഇന്നലെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ വച്ച് ഞാൻ ആരെയാണ് കണ്ടതെന്ന് നോക്കൂ. സാക്ഷാൽ മമ്മൂക്ക. ആരോ പറഞ്ഞത് വളരെ ശരിയാണ്. ആനയെയും മമ്മൂട്ടിയെയും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം. പരമമായ സത്യം’ എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രം പങ്കുവച്ചത്.
ഇരുവരുടെയും മനോഹരമായ ചിത്രം പകർത്തിയ അവതാരകനും നടനുമായ രമേഷ് പിഷാരടിക്കും മിയ നന്ദി അറിയിച്ചിട്ടുണ്ട്. ചിത്രം പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മമ്മൂട്ടിയുടെ സൗന്ദര്യത്തെയും ചെറുപ്പത്തെയും പ്രശംസിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ഭൂരിഭാഗവും. 2018ൽ പുറത്തിറങ്ങിയ പരോൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ മിയയ്ക്ക് അവസരം ലഭിച്ചിരുന്നു. അതിന് മുൻപ് ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും താരം ചെറിയ വേഷത്തിലെത്തിയിരുന്നു.
ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് മിയ. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടി കമ്പനിക്കുവേണ്ടി മിയ, മമ്മൂട്ടിയെ അഭിമുഖം ചെയ്തതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രവും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
English Summary
Actress Miya George shared a photograph with Malayalam megastar Mammootty, whom she met unexpectedly at a dubbing studio. Miya expressed her delight on social media, posting a caption comparing Mammootty’s enduring appeal to an elephant. The image and caption garnered significant fan attention, with many praising the actor’s youthful appearance.
RELATED TOPICS: MIYA GEORGE, MAMMOOTTY, MIYA GEORGE MAMMOOTTY PHOTO, MAMMOOTTY VIRAL PHOTO, MALAYALAM CINEMA NEWS
Business ⏭️




