NEWS

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം  ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ നിര്യാതനായി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്,​ പിതാവ് വി ശാന്തകുമാരൻ നായർ

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) നിര്യാതനായി. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി 9.44നാണ് മരണം സംഭവിച്ചത്. കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരൻ നായർ. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ച കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും.

ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ തറവാട്ടുവീട്ടിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ സംസ്‌കാരച്ചടങ്ങുകൾ നടക്കും. ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ മക്കളാണ്. കൽപ്പന, ക്യാപ്ടൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി എന്നിവർ മരുമക്കളാണ്.

English Summary

Former Indian cricketer S. Sreesanth’s father, V. Shanthakumaran Nair (89), passed away while undergoing treatment at Lisie Hospital in Kochi. His body will be taken to the family home in Kothamangalam on Sunday after relatives arrive from abroad.
RELATED TOPICS: V SHANTHAKUMARAN NAIR, S SREESHANTH, INDIAN CRICKETER FATHER DIES

Read News ⏭️

Back to top button