HEALTH
സൗദിയിൽ താൻസാനിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയം

ആരോഗ്യരംഗത്ത് ചരിത്രനേട്ടവുമായി സൗദി അറേബ്യ; താൻസാനിയയിൽ നിന്നുള്ള സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
സൗദി കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരട്ടകളെ വേർപ്പെടുത്താൻ സാധിച്ചത്.
അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ ഈ ദൗത്യം സൗദിയുടെ ചികിത്സാ മികവിനുള്ള മറ്റൊരു അംഗീകാരമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക





