NEWS
അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; തിന്നർ കുടിച്ചെന്ന് മൊഴി, പിതാവ് കസ്റ്റഡിയിൽ

തൊടുപുഴ ∙ അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍ അഫ്‌സല്‍ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ്സ് പ്രായമുള്ള കുട്ടികളായ ഇഹാന്‍,റിഹാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പിതാവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്‌സലിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നു എന്നും പൊലീസ് പറയുന്നു. പെയിന്റിനു ചേര്‍ക്കുന്ന തിന്നര്‍ കുഞ്ഞുങ്ങള്‍ കുടിച്ചിരുന്നു എന്നായിരുന്നു അഫ്സലിന്റെ മൊഴി. ഒരാള്‍ അടിമാലി താലൂക്ക് ആശുപത്രിയിലും, മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. പിതാവ് അഫ്‌സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം നടത്തും. അതേസമയം, തിന്നര്‍ അകത്ത് ചെന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. കുട്ടികളുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Fashion ⏭️


