NEWS

‘തിളച്ച വെള്ളത്തിൽ മുക്കി കിടത്തി’, ആകെ 14 കുറ്റകൃത്യങ്ങൾ, കുട്ടികളെ പീഡിപ്പിച്ചത് 29 വർഷത്തോളം; വയോധികൻ ജയിലിലേക്ക്


എഡിൻബറോ ∙ സ്കോട്ട്‌ലൻഡിലെ എഡിൻബറോയിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികളെ 29 വർഷത്തോളം അതീവ ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്കിരയാക്കിയ 77കാരൻ ഒടുവിൽ ജയിലിലേക്ക്. എഡിൻബറോ സ്വദേശിയായ ആർച്ചിബാൾഡ് തോർബേൻ എന്ന വയോധികനെയാണ് എഡിൻബർഗ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജയിലിലടച്ചത്. പ്രതി ചെയ്ത ക്രൂരതകൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ജഡ്ജി മൈക്കൽ ഓഗ്രാഡി, ഇയാളെ വികൃത മനസുള്ള സ്വേച്ഛാധിപതി, പീഡകൻ, സാഡിസ്റ്റ്, ലൈംഗിക ഇരപിടിയൻ എന്നീ വാക്കുകൾ ഉപയോഗിച്ചാണ് അഭിസംബോധന ചെയ്തത്. 14 ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 1963ൽ തന്റെ പതിനാലാം വയസ്സിലാണ് പ്രതി ആദ്യമായി ആറുവയസ്സുകാരനായ അനാഥ ബാലനെ പീഡിപ്പിക്കാൻ തുടങ്ങിയത്. തുടർച്ചയായി 30 വർഷത്തോളം ഈ കുട്ടിയെ ഇയാൾ വേട്ടയാടി. വിചാരണയ്ക്കിടെ ഇരകളായ കുട്ടികൾ (ഇപ്പോൾ പ്രായമായവർ) കോടതിയിൽ പറഞ്ഞ വിവരങ്ങൾ കരളലിയിക്കുന്നതായിരുന്നു. ആറാം വയസ്സിൽ തോർബേൻ തന്നെ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്ന് ഇപ്പോൾ 69 വയസ്സുള്ള ഇര കോടതിയിൽ പറഞ്ഞു. കോൺക്രീറ്റ് നിറച്ച ടിന്നുകൾ ചുമലിലേറ്റി കഴുത്തിൽ കയറിട്ടു തോട്ടത്തിലൂടെ ഓടിക്കാൻ നിർബന്ധിക്കുമായിരുന്നു. കൂടാതെ, 1963 നും 1968 നും ഇടയിൽ ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തെത്തുടർന്ന് കുട്ടി മുറിയിലെ കാർപ്പറ്റിൽ ഛർദ്ദിച്ചപ്പോൾ അത് സ്വന്തം കൈകൊണ്ട് വൃത്തിയാക്കാനും ഇത് നമ്മുടെ രഹസ്യമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനും പ്രതി മുതിർന്നു.


Fashion ⏭️

Back to top button