NEWS
ഫുട്ബോൾ താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം ∙ ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അരീക്കോട് പുത്തലം അമ്പലപ്പടിയിലെ പൊതുദർശനത്തിനു ശേഷം കബറടക്കം വ്യാഴാഴ്ച വൈകിട്ട് മൈത്ര പള്ളിയിൽ. കൊറളിയാടൻ മുസാൻകുട്ടിയുടെയും കട്ടാട്ടെ സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിയ അസീം, ഇസ അസീം. പ്രശസ്ത ഫുട്‌ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം. അണ്ടർ 21 കേരള ടീം അംഗമായിരുന്നു. 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് ആദ്യമായി ക്ലബ് മത്സരത്തിൽ രംഗത്തിറങ്ങുന്നത്. തുടർന്ന് 2006-07 സീസണിൽ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി.
Fashion ⏭️


