SPORTS

ട്രിവാൻഡ്രത്തെ റോയൽ ടീംസ്! കളത്തിലും അണിയറയിലും സൂപ്പർ താരങ്ങൾ


കേരള ക്രിക്കറ്റ് ലീഗിൽ(കെസിഎൽ) കളത്തിലും പുറത്തും താരപ്രഭയുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്. കേരള സീനിയർ ടീമിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ പോരിനിറങ്ങുമ്പോൾ അണിയറയിൽ ഉടമകളായും പിന്തുണയ്ക്കാനുമുള്ളത് സംവിധായകൻ പ്രിയദർശനും നടി കീർത്തി സുരേഷും അടക്കമുളളവർ. ആദ്യ സീസണിൽ സെമിയിലെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. കഴിഞ്ഞ തവണ സെമിയിലെത്താതെ പുറത്തായി. സ്വന്തം മണ്ണിൽ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ റോയൽസ് ഇറങ്ങുക. കഴിഞ്ഞ സീസണിൽ സെ‍ഞ്ചറിയടക്കം 479 റൺസുമായി ടോപ് സ്കോററായ കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്.അക്ഷയ് മനോഹറും എൻഎസ്കെ ട്രോഫിയിലടക്കം തിളങ്ങിയ എം. നിഖിലും അടങ്ങുന്ന മധ്യനിരയും മികച്ചത്. 16 അംഗ ടീമിൽ ഒന്നാംതരം ഓൾറൗണ്ടർമാരുണ്ട്. എൻ.പി.ബേസിലും സി.വി.വിനോദ് കുമാറും പേസ് ആക്രമണം നയിക്കുമ്പോൾ സിജോമോനും കെ.അജിത്തും സ്പിൻ കെണിയൊരുക്കും. മുൻ കേരള ടീം താരമായ അഭിഷേക് മോഹനാണ് ടീമിന്റെ മുഖ്യ പരിശീലകൻ.


Auto ⏭️

Back to top button