NEWS
ഒറിജിലിനെ വെല്ലും വിധം പിടിമുറുക്കി വ്യാജ ക്യാരിബാഗുകൾ; എങ്ങനെ തിരിച്ചറിയാം ബയോ ക്യാരിബാഗുകൾ?

കണ്ണൂർ ∙ ഒറിജിലിനെ വെല്ലും വിധം പിടിമുറുക്കി ജില്ലയിൽ വ്യാജ ക്യാരിബാഗുകളുടെ വിതരണം. നിരോധിത ക്യാരി ബാഗിന്റെ പുറത്ത് വ്യാജമായി നിർമിച്ച ക്യു ആർ കോഡുകൾ പതിച്ചാണു വിപണനം നടത്തുന്നത്. ഇക്കോ സ്റ്റാർ, ഗ്രീൻ കിങ്, ഇക്കോ വിൻ ഇക്കോ ക്രൗൺ, ബയോ ഡീഗ്രേഡബിൾ, ഇക്കോ ടെക് എന്നീ പേരുകളിലുള്ള വ്യാജ ക്യാരീബാഗുകൾ വിപണി കീഴടക്കുകയാണെന്നാണ് തദേശവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തൽ. ജില്ലയിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കഴിഞ്ഞ വർഷം 3536 പരിശോധനകളാണ് നടത്തിയത്. ഈ വർഷം ഇതുവരെയായി 3160 പരിശോധനയും നടത്തി കഴിഞ്ഞു.വ്യാജനും ഒറിജിനലും ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചതും 120 ദിവസം കൊണ്ട് മണ്ണിൽ പൂർണമായും അലിഞ്ഞു ചേരുന്നവയുമാണു ബയോ ക്യാരിബാഗുകൾ. ആദ്യഘട്ടങ്ങളിൽ ബയോ ക്യാരി ബാഗിന്റെ വില കിലോയ്ക്ക് 300 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാൽ ഉൽപാദനം കൂടിയതോടെ വില 200ൽ താഴെയായി. വൻകിട വ്യാപാരികൾക്ക് 135 രൂപയ്ക്ക് മുകളിലുള്ള നിരക്കിലാണ് ലഭ്യമാകുന്നത്. നിയമപ്രകാരമുള്ള ഉൽപാദന വിവരങ്ങളും മറ്റും ക്യു ആർ കോഡ് രൂപത്തിൽ രേഖപ്പെടുത്തി വേണം ഇവ വിപണിയിൽ എത്തിക്കേണ്ടത്. ഇവയ്ക്ക് പകരം നിരോധിത ക്യാരി ബാഗുകളിൽ മറ്റു കമ്പനികളുടെ ക്യു ആർ കോഡിന്റെ അനുകരണം പതിപ്പിച്ചാണ് ബയോ ക്യാരി ബാഗുകൾ എന്ന പേരിൽ വിപണിയിൽ ഇറക്കുന്നത്. ബയോ ക്യാരിബാഗുകളുടെ പുറത്ത് ഇംഗ്ലിഷിലും മലയാളത്തിലും ‘ഞാൻ പ്ലാസ്റ്റിക് അല്ല, ഡൈ ക്ലോറോ ലായനിയിൽ ലയിക്കുന്നതാണ്’ എന്നും രേഖപ്പെടുത്തണം. ക്യുആർ കോഡും മറ്റ് രേഖപ്പെടുത്തലുകളും കണ്ട് കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങുന്ന ചെറുകിട വ്യാപാരികളാണ് കബളിപ്പിക്കപ്പെടുന്നത്.
Fashion ⏭️


