NEWS

ലോറി  നിയന്ത്രണംവിട്ട്  ഹോട്ടലിലേയ്ക്ക്  ഇടിച്ചുകയറി, തിരുവനന്തപുരത്ത് തീപിടിത്തം

തീപിടിത്തത്തിൽ കത്തിയമർന്ന ലോറി

തിരുവനന്തപുരം: ലോറി നിയന്ത്രണംവിട്ട് ഹോട്ടലിലേയ്ക്ക് ഇടിച്ചുകയറി തീപിടിത്തം. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഹോട്ടലിലേയ്ക്കും തീ പടർന്നു.

തമിഴ്‌നാട് രജിസ്ട്രേഷനുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടസമയം ഹോട്ടലിൽ ആറ് ജീവനക്കാരുണ്ടായിരുന്നു. ലോറി നിയന്ത്രണംവിട്ട് വരുന്നതുകണ്ട് ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം. ലോറിയിലും ഹോട്ടലിലും ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും ഇവയിലേയ്ക്ക് തീ പടർന്നില്ല.

ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തുനിന്നുമുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒന്നരമണിക്കൂറോളം പരിശ്രമിച്ചതിനുശേഷമായിരുന്നു തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary

A lorry lost control, crashed into a hotel, and caught fire last night in Attingal, Thiruvananthapuram. The lorry cabin was completely destroyed, and the fire spread to the hotel. Fortunately, no casualties were reported as six hotel employees managed to escape. Firefighters took 1.5 hours to extinguish the blaze. Overspeeding is suspected as the cause.

Read News ⏭️

Back to top button