NEWS

നീലക്കുറിഞ്ഞി പൂക്കൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം; വനത്തിലേക്കുള്ള കടന്നുകയറ്റം വിലക്കി വനംവകുപ്പ്


ഗൂഡല്ലൂർ ∙ നീലക്കുറിഞ്ഞി പൂക്കൾ കാണാൻ സഞ്ചാരികളുടെ പ്രവാഹം തുടങ്ങിയതോടെ വനത്തിനകത്തേക്കുള്ള അനധികൃത കടന്നുകയറ്റം കർശനമായി വിലക്കി വനംവകുപ്പ്. റിസർവ് വനമേഖലയിലെ കുറി‍ഞ്ഞിവസന്തം കാണാൻ ആളുകൾ കൂടുതലായെത്തി വനത്തിനുള്ളിലേക്കു കടന്നുകയറുന്നതു പതിവായതോടെയാണു വനംവകുപ്പ് നടപടി തുടങ്ങിയത്. എന്നാൽ, റിസർവ് വനത്തിനു പുറത്തു വിരിഞ്ഞ പൂക്കൾ കാണാനും ചിത്രം എടുക്കാനും സഞ്ചാരികൾക്ക് അനുമതി ഉണ്ട്.സഞ്ചാരികൾക്ക് പ്രവേശനമുള്ള സൂചിമല, പാണ്ഡ്യാർ മലനിരകൾ, ചന്ദനമല എന്നിവിടങ്ങളിൽ പൂക്കൾ വിരിഞ്ഞതു കാണുന്നതിൽ വിലക്കില്ല. ആദ്യമായാണ് ഇത്ര അധികം കുറിഞ്ഞിപ്പൂക്കൾ ഈ ഭാഗത്ത് പൂത്തിരിക്കുന്നത്. വനത്തിനകത്തേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് തടയാൻ എല്ലാ ഭാഗത്തും വനം വകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button