NEWS

മമത പിന്തുണ പ്രഖ്യാപിച്ചു; മണിക്കൂറുകൾക്കകം നന്ദിഗ്രാം കോൺഗ്രസ് സ്ഥാനാർഥി അറസ്റ്റിൽ


കൊൽക്കത്ത∙ ഒക്ടോബർ 6 ന് നടക്കുന്ന നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിൽ. കോൺ‌ഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകമാണ് മിലൻ പ്രധാൻ അറസ്റ്റിലായത്. 2007 ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ബംഗാൾ പൊലീസ് മിലനെ അറസ്റ്റ് ചെയ്തത്. നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.വെള്ളിയാഴ്ച തന്റെ വസതിയിൽ നടന്ന പത്രസമ്മേളനത്തിലാണ് നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് മമത പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ മമത നിശ്ചയിച്ച സ്ഥാനാർഥി പത്രിക പിൻവലിച്ചതിനെ തുടർന്നായിരുന്നു പിന്തുണ നൽകാൻ തീരുമാനിച്ചത്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ പത്രിക പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 


Fashion ⏭️

Back to top button