NEWS

കുളം ശുദ്ധീകരിക്കുന്നതിനിടെ അപകടം? കാസർകോട് ദമ്പതികൾ മരിച്ച നിലയിൽ


കാസർകോട് ∙ കാസർകോട് വെള്ളരിക്കുണ്ടിൽ ദമ്പതികളെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലോം കാര്യോട്ട് ചാലിൽ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിത്. കുളത്തിൽ ജലം ശുദ്ധീകരിക്കുന്നതിനായി ക്ലോറിൻ ഇടുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്.ആദ്യം സജി കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാബുവും കുളത്തിലേക്ക് വീണുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 


Fashion ⏭️

Back to top button