NEWS
യുഎഇയിൽ പ്രവാസി മലയാളിക്ക് കോടിക്കിലുക്കം; അമിതിനെ തേടി ആറാം തവണയും ഭാഗ്യദേവത, നേട്ടം കൊയ്ത് ഇന്ത്യക്കാർ

ദുബായ്∙ ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ പ്രവാസികളായ മലയാളിക്കും കർണാടക സ്വദേശിക്കും ഒൻപതര കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) വീതം സമ്മാനം ലഭിച്ചു. മലയാളിയായ പി.എസ് സുരേഷ് , കർണാടക സ്വദേശിയായ രോഹൻ പ്രകാശ് ഫെർണാണ്ടസ്(38) എന്നിവരാണ് വൻ തുക സ്വന്തമാക്കിയത്. ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോൺകോഴ്സ് എ-യിൽ ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടർ രമേഷ് ചിദംബരത്തിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.∙ 10 സുഹൃത്തുക്കൾ ചേർന്നെടുത്ത ടിക്കറ്റിന് സമ്മാനം ദുബായിൽ എച്ച്എസ്ഇ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന സുരേഷിനെ ഈ മാസം 12ന് ഓൺലൈനായി എടുത്ത 2122 എന്ന ടിക്കറ്റിലൂടെയാണ് (സീരീസ് 555) ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ദുബായിൽ താമസിക്കുന്ന സുരേഷ് ഒൻപത് മലയാളി സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റിന്റെ തുക പങ്കിട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇവർ ഒരുമിച്ച് ടിക്കറ്റുകൾ എടുക്കുന്നുണ്ട്. ഒരു കുട്ടിയുടെ പിതാവായ സുരേഷ് സമ്മാനത്തുക ഉപയോഗിച്ച് നാട്ടിൽ സ്വന്തമായി ഒരു വീട് വയ്ക്കുമെന്ന് പറഞ്ഞു.മറ്റൊരു നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന കർണാടക സ്വദേശി കർണയ്യ മണ്ടോല്ലയ്ക്ക് (48) മെഴ്‌സിഡസ് ബെൻസ് ജി 500 കാർ സമ്മാനമായി ലഭിച്ചു. ഈ മാസം 16ന് എടുത്ത 1665 നമ്പർ ടിക്കറ്റിലൂടെയായിരുന്നു (സീരീസ് 1961) വിജയം. ഇദ്ദേഹത്തിന് 2023 ഒക്ടോബറിലും 10 ലക്ഷം ഡോളർ മില്ലേനിയം മില്യനയർ സമ്മാനം ലഭിച്ചിരുന്നു.
Fashion ⏭️


