NEWS
പരിശോധന കടുപ്പിച്ചതോടെ തന്ത്രം മാറ്റി ലഹരി മാഫിയ; സംഭരണ കേന്ദ്രങ്ങളായി ചെറുപട്ടണങ്ങൾ

കൊച്ചി ∙ ഡല്‍ഹിയുടെ പ്രാന്തമേഖലകളിൽ നിന്ന് ലഹരിയുമായി പുറപ്പെടുന്ന വാഹനം പകൽ 11 മണി വരെ കേരള അതിർത്തിയിൽ തമ്പടിക്കും. തുടർന്ന് കോട്ടയത്തേക്കുള്ള യാത്ര. 2–3 മണിയോടെ കോട്ടയത്ത് എത്തിയാൽ എംഡിഎംഎ അടക്കമുള്ള രാസലഹരി പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന് ചെറു പായ്ക്കറ്റുകളിലാക്കി കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക്. കഴിഞ്ഞ ദിവസം 281 ഗ്രാം എംഡിഎംഎയുമായി പിടിയിലായ തിരുവല്ല ഒറ്റത്തെങ്ങ് സ്വദേശി വരുൺ ദേവിന്റെ പ്രവര്‍ത്തനരീതി ഇതായിരുന്നു. 2025ൽ ‘കെറ്റാമെലോൺ’ ലഹരി ശൃംഖല നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് തകർത്തത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ആഗോളതലത്തിൽ പ്രവർത്തിച്ചിരുന്ന ഈ ശൃംഖലയ്ക്ക് നേതൃത്വം നൽകിയ എഡിസൺ ബാബു എന്ന മെക്കാനിക്കൽ എഞ്ചിനീയർ പ്രവർത്തിച്ചിരുന്നത് കൊച്ചിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൂവാറ്റുപുഴ കേന്ദ്രീകരിച്ചായിരുന്നു.2023ൽ എൻസിബിയുടെ ഡൽഹി യൂണിറ്റ് കെറ്റാമെലോണിന്റെ മുൻഗാമികളായ ‘സാംബഡ കാർട്ടലിനെ’ പിടികൂടിയിരുന്നു. ഡൽഹി സംഘമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രവർത്തിച്ചിരുന്നത് അവിടെ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഫരീദാബാദിലുള്ള ബല്ലഭ്ഗഡ് എന്ന ചെറിയ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു. വലിയ ലഹരി സംഘങ്ങൾ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ കണ്ണുവെട്ടിച്ച് വലിയ നഗരങ്ങളിൽ നിന്ന് മാറി തൊട്ടടുത്തുള്ള ചെറുനഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനകേന്ദ്രം മാറ്റുന്ന പ്രവണതയാണ് അടുത്തിടെ പുറത്തുവന്ന മൂന്ന് വൻ ലഹരി കേസുകളും വ്യക്തമാക്കുന്നത്. ഡൽഹി, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് തൊട്ടടുത്തുള്ള ഉപനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഈ മൂന്ന് സംഘങ്ങളുടെയും പ്രവർത്തനം എന്നു കാണാം.∙ കെറ്റാമെലോൺ (മൂവാറ്റുപുഴ)
Fashion ⏭️


