NEWS
ദോശ നൽകാൻ വൈകിയെന്ന് ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു, രണ്ട് പേർ അറസ്റ്റിൽ

ശാസ്താംകോട്ട (കൊല്ലം)∙ ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ടെ ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായെന്നാണ് പരാതി. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.
Fashion ⏭️


