NEWS
‘കലൈഞ്ജർ ടിവിയിലെ അവസരം നഷ്ടപ്പെട്ടതു പാർട്ടി കാരണം, സിനിമയുടെ പേരിൽ പരിഹസിച്ചു’; കരുണയുള്ളവർ നിസ്സഹായർ!

കോട്ടയം ∙ പാർട്ടിയിൽ അനുഭവിച്ച വിഷയങ്ങളിൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്ന് സിപിഎം ബന്ധം അവസാനിപ്പിച്ച സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. സിപിഎമ്മിന്റെ ആശയപ്രചാരണത്തിനായി സംവിധാനം ചെയ്ത സിനിമകളുടെ സാറ്റലൈറ്റ് അവകാശം പാർട്ടി ചാനൽ തള്ളി. സിനിമ പാർട്ടി ഏറ്റെടുക്കണമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായം അവർ കേട്ടില്ല. പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് കരുണ കിട്ടുന്നില്ല, കരുണ നഷ്ടപ്പെട്ടു. കരുണ ഉള്ളവർ നിസ്സഹായരാണ്. അവർ എല്ലാം കണ്ടുകൊണ്ട് ദയനീയമായി നോക്കി നിൽക്കുകയാണെന്നും അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു. പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സാഹചര്യത്തെപ്പറ്റി അനിൽ വി. നാഗേന്ദ്രൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.∙ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും ഒരു ഫെയ്സ്ബുക് പോസ്റ്റിലൂടെ പെട്ടെന്ന് അവസാനിപ്പിച്ചതിനു പിന്നിലെ കാരണമെന്തായിരുന്നു ?∙ കഴിഞ്ഞ 12 കൊല്ലമായി ദുരിതങ്ങൾ അനുഭവിക്കുകയാണെന്ന് പറയുന്നുണ്ട്. ഇത്രയും കാലം ഇത് സഹിച്ചു മുന്നോട്ട് പോയത് എന്തുകൊണ്ടാണ് ?
Fashion ⏭️


