NEWS

‘ഡിജിറ്റൽ അറസ്റ്റ്’ കെണിയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ്; നഷ്ടപ്പെട്ടത് 1.72 കോടിയോളം രൂപ


കൊച്ചി ∙ അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽപ്പെടുത്തി 1.72 കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂർ കുന്നത്തുനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ മകനും നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ താമസക്കാരനുമായ 29കാരനാണ് തട്ടിപ്പിനിരയായത്. ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ യുവാവിനെ ബന്ധപ്പെട്ടത്. ഡൽഹിയിലെ എസ്ബിഐ ബ്രാഞ്ചിലുള്ള അക്കൗണ്ട് വഴി 9 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണെന്നും സംഘം യുവാവിനെ ഭീഷണിപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാൻ കൈവശമുള്ള പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് വിശ്വസിപ്പിക്കുകയും പരിശോധനയ്ക്ക് ശേഷം പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകുകയുമായിരുന്നു. 


Fashion ⏭️

Back to top button