NEWS
ജന്തർ മന്തർ 2.O യ്ക്ക് ഒരുങ്ങി പാറ്റകൾ: ഡൽഹിയിൽ കനത്ത സുരക്ഷ; മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി∙ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ജന്തർ മന്തർ 2.O പ്രതിഷേധത്തിനു മുന്നോടിയായി ഡൽഹി കനത്ത സുരക്ഷാ വലയത്തിൽ. ഇരുപതിനായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തർ മന്തറിൽ വിന്യസിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ‘പാറ്റകൾ’ നടത്തുന്ന സമരം രാവിലെ ആരംഭിക്കും. രാവിലെ 10 മണിയോടെ ജന്തർ മന്തറിലെത്തണമെന്നാണു പ്രവർത്തകർക്ക് സിജെപി നൽകിയിട്ടുള്ള നിർദേശം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ധർമേന്ദ്ര പ്രധാനെ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്.അതേസമയം, പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് ഉൾപ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. ലോക്കൽ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്–കർത്തവ്യ പഥിന് 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്.
Fashion ⏭️




