NEWS
ഓഫിസിൽ എത്തി കഴിഞ്ഞാണു മാല കഴുത്തിലില്ലെന്നു തിരിച്ചറിഞ്ഞത്, തിരഞ്ഞെങ്കിലും കിട്ടിയില്ല; ഒടുവിൽ മാലയുമായി അവരെത്തി

കാക്കനാട് ∙ ഫെജിതയും സിന്ധുവും ശാരദയ്ക്കിപ്പോൾ സ്വർണം പോലെ പ്രിയപ്പെട്ടവരാണ്. ശാരദയുടെ നഷ്ടപ്പെട്ടുവെന്നു കരുതിയ രണ്ടുപവന്റെ സ്വർണമാല കണ്ടെടുത്തു നൽകിയത് ഫെജിതയും സിന്ധുവുമാണ്. ട്രഷറിയിലെ പാർട് ടൈം ജീവനക്കാരിയായ ശാരദ ശ്രീജേഷിന്റെ മാല രാവിലെ നഷ്ടപ്പെട്ടിരുന്നു. ഓഫിസിൽ എത്തി അൽപനേരം കഴിഞ്ഞാണു മാല കഴുത്തിലില്ലെന്നു തിരിച്ചറിഞ്ഞത്. എല്ലായിടത്തും തിരഞ്ഞെങ്കിലും കിട്ടിയില്ല. ഇതിനിടെയാണു പിന്നാക്ക വികസന വകുപ്പ് ഓഫിസിലെ ജൂനിയർ സൂപ്രണ്ട് കെ.ആർ.ഫെജിത, ലേബർ ഓഫിസിലെ സീനിയർ ക്ലാർക്ക് എൻ.സിന്ധുമോൾ എന്നിവർക്കു കലക്ടറേറ്റ് വളപ്പിൽ നിന്നു മാല കിട്ടിയത്. ഇതു കലക്ടറെ ഏൽപിക്കാൻ പോകും വഴി ശാരദയും സഹപ്രവർത്തകരും മാല തിരയുന്നതു ശ്രദ്ധയിൽപെട്ടതോടെ മാല കൈമാറുകയായിരുന്നു.
Fashion ⏭️




